തൊമ്മൻകുത്ത്: പാൽ ഉത്പാദക സഹകരണ സംഘത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ പൊലീസ് കേസ്. സംഘം ജീവനക്കാരൻ ഷൈനിനെതിരെയാണ് പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും കരിമണ്ണൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ചയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കരിമണ്ണൂർ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിന് മുമ്പും ഇവിടെ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്ന് സംഘത്തിലെ അംഗങ്ങൾ പറഞ്ഞു.