ഇടുക്കി: അനർട്ടിന്റെ കർഷകർക്കുള്ള സബ്‌സിഡി പദ്ധതിയായ പി.എം കുസും പദ്ധതിയിൽ കൃഷിയിടങ്ങളിലെ വൈദ്യുത മുഖേന പ്രവർത്തിക്കുന്ന 1 എച്ച്പി മുതൽ 7.5 എച്ച്.പി വരെയുള്ള പമ്പുകൾ സൗരോർജ പമ്പുകളായി മാറ്റി സ്ഥാപിക്കാൻ അവസരം. കേന്ദ്ര സംസ്ഥാന സബ്‌സിഡി പദ്ധതിയായ പി.എം കുസും പ്രകാരം കർഷകർക്ക് 60 ശതമാനം വരെ സബ്‌സിഡിയും അഞ്ചു വർഷം വരെ വാറണ്ടിയുമുണ്ട്. നിലവിൽ ഡീസൽ, പെട്രോൾ എന്നിവ ഇന്ധനമായി പ്രവർത്തിക്കുന്ന പമ്പുകൾക്ക് പകരമായി സോളാറിൽ പ്രവർത്തിക്കുന്ന പമ്പുകൾ സബ്‌സിഡി നിരക്കിൽ സ്ഥാപിക്കാം.