തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മളനത്തോടനുബന്ധിച്ച് വനിതാ സെമിനാർ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.കെ. ദീപ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. സിന്ധു ഉല്ലാസ്, സി.കെ. ജയശ്രീ, ഡോ. കെ.കെ. ഷാജി, റോബിൻസൺ പി. ജോസ്, ഡോ. വി.ബി. വിനയൻ, സൈനി മോൾ ജോസഫ്, നീന ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.