ചെറുതോണി : സീറോ മലബാർ സഭയുടെ യുവജനസംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപതയിൽ നിന്നുള്ള സാം സണ്ണി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെയും എസ്എംവൈഎം ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്രയുടെയും നേതൃത്വത്തിലാണ് തെഞ്ഞെടുപ്പ് നടന്നത്. രൂപത വൈസ് പ്രസിഡന്റ്, സംസ്ഥാന സെനറ്റ് അംഗം, സംസ്ഥാന സിൻഡിക്കേറ്റംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി രൂപത എസ്എംവൈഎം കൗൺസിലറാണ്.