കാളിയാർ: സെന്റ് മേരീസ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീമിന്റെയും മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെയും നേതൃത്വത്തിൽ 15ന് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗം, ശ്വാസകോശ രോഗം, നേത്രരോഗം, നാഡീരോഗം, ഹൃദ്രോഗം, ശിശുരോഗ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ഫോൺ: 9633357963, 9447024120, 7560855493.