ചെറുതോണി: മദ്യലഹരിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മക്കുവള്ളി സ്വദേശി മണ്ണൂരു പ്രാണിനെ (37) തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് അഞ്ചിന് മൈലപ്പുഴക്കും മക്കുവള്ളിക്കുമിടയിലാണ് സംഭവം. വെൺമണിയിൽ നിന്ന് വന്ന ഓട്ടോറിക്ഷ ബൈക്കിൽ വരുകയായിരുന്ന പ്രാൺ തടഞ്ഞു നിറുത്തിയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.