summer

തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷനും അൽ അസർ പബ്ലിക് സ്‌കൂളും ചേർന്നു സംഘടിപ്പിച്ച ജില്ലാ സമ്മർ ക്യാമ്പ് ആരംഭിച്ചു. റോൾ ബോൾ , സ്‌കേറ്റിംഗ് എന്നിവയ്ക്കാണ് പരിശീലനം നൽകുന്നത് . പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം എൻ സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നൗഷാദ് കാസിം , കുമാരമംഗലം പഞ്ചായത്തംഗം ലൈല കരിം, അംജത്ത് ടി. എ , ദേവനാരായണൻ, എഫ്രയീം കോശി ജോൺ എന്നിവർ പങ്കെടുത്തു .