പീരുമേട്: പീരുമേട് മുൻസിഫ് മജിസ്‌ട്രേറ്റ് ആർ.കൃഷ്ണ പ്രഭന് യാത്രയയപ്പ് നൽകി. പീരുമേട് ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് സമ്മേളനം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷൈൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. സൂരജ് മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ. സ്റ്റീഫൻ ഐസക്ക്, അഡ്വ.മോഹൻ എൻ. ഉമ്മൻ, അഡ്വ പി.എച്ച് പരീക്കുട്ടി, അഡ്വ. കെ. വിജയൻ, അഡ്വ. എൻ.വി. പ്രീത, അഡ്വ.റ്റി.സി.അബ്രഹാം, ക്ലാർക്ക്സ് അസോസിയേഷൻ ഭാരവഹികൾ തുടങ്ങിയവർ പങ്കെടുത്തു.