പീരുമേട്: ജനുവരി 31 വരെയുള്ള ഫയലുകൾ തീർപ്പാക്കുന്നതിനുവേണ്ടി ഏലപ്പാറ പഞ്ചായത്ത് അദാലത്ത് നടത്തുന്നു.മേയ് 9,10,11 തീയതികളിൽ പഞ്ചായത്ത്‌കോൺഫറൻസ് ഹാളിലാണ് അദാലത്ത് നടക്കുക. 2022 ജനുവരി 31 വരെയുള്ള തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തിരമായി തീർപ്പാക്കുകയാണ് ലക്ഷ്യം. അപേക്ഷ നൽകിയതിന്റെരേഖയും മറ്റെന്തെങ്കിലുംരേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതും അദാലത്തിൽ ഹാജരാക്കണം.ഫോൺ: 04869 242244.