ഇടുക്കി: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന വിപണനമേളക്ക് കൊടിയേറി. ജില്ലാ തല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശ്വാശത പരിഹാരം കണ്ടെത്താനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന്മന്ത്രി പറഞ്ഞു.ജില്ലാ രൂപികരണത്തിന്റെ അൻപതാം വർഷത്തിൽ ആവശ്യമായ നിയമ ഭേദഗതി വരുത്തി നിയമവിധേയമായി ജില്ലയിലെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതി പ്രകാരം ഇടുക്കി ബ്ലോക്കിൽ നിർമിച്ച നാല് വീടുകളുടെ താക്കോൽ ദാനവും യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുൻ മന്ത്രി അദ്ധ്യക്ഷത വഹിച്ചു.
.അഡ്വ. എ. രാജ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, മുൻ എംപി അഡ്വ. ജോയ്‌സ് ജോർജ്ജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ്കുമാർ കെ ആർ, ഇടുക്കി എ ഡി എം ഷൈജു പി ജേക്കബ്ബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജി സത്യൻ, അഡ്വ എസ് ഭവ്യ, സ്വാഗത സംഘം ചെയർമാൻ സി വി വർഗ്ഗീസ്, സ്വഗതസംഘം ജനറൽ ജനറൽ കൺവീനർ, കെ കെ ശിവരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, എൻ.സി.പി. സംസ്ഥാന സെക്രട്ടറി അനിൽ കുവപ്ലാക്കൽ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി സി.എം അസീസ്, കേരളാ കോൺഗ്രസ് (ബി)ജില്ലാ പ്രസിഡന്റ് പി കെ ജയൻപിള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രദർശനമേള
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെറുതോണി വഞ്ചിക്കവല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനിയിൽ 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലിൽ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാർഷികോൽപന്ന പ്രദർശനവിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം കേരളത്തിന്റെ വളർച്ച അടയാളപ്പെടുത്തുന്ന 'എന്റെ കേരളം' ചിത്രപ്രദർശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദർശനം, നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തു ടെക്‌നോ ഡെമോ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകളും ശിൽപശാലയും നടക്കും. മേയ് 15 ന് പ്രദർശന വിപണന മേള സമാപിക്കും