തൊടുപുഴ: കേരളത്തിലെ പരമ്പരാകത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് എ.ഐ.റ്റി.യു.സി ജില്ലാ വസ് പ്രസിഡന്റ് കെ.സലിം കുമാർ പറഞ്ഞു. സർക്കാരിന് ചില്ലിക്കാശ് മുടക്കില്ലാതെ സർക്കാരിന്റെ ഖജനാവിലേക്ക് കോടികൾ എത്തിക്കുന്ന ഈ വ്യവസയം ചരിത്രത്തിലെ ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എ.ഐ.റ്റി.യു.സി നേതൃത്വ ത്തിൽ തൊടുപുഴ എക്സൈസ് ആഫീസിനു മുമ്പിൽ നടന്ന കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫെസറേഷൻ വൈ: പ്രസിഡന്റ് പി.പി ജോയി എ.ഐ.റ്റി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ജി.വിജയൻ, റ്റി. എസ്, വിനയൻ, ഇ.ആർ ഗോപി , പി.എസ്. സുരേഷ് , റ്റി.കെ, ബാബു, കെ.ആർ സാൽമോൻ, കെ.ജെ. ബേബി , എം.സി ജയൻ എന്നിവർ പ്രസംഗിച്ചു.