നെടുങ്കണ്ടം. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കണ്ടം യൂണിറ്റ് പൊതുയോഗവും വ്യാപാരി സംഗമവും എം.എം.മണി എംഎൽഎയ്ക്ക് അനുമോദന സ്വീകരണവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടം ലയൺസ് ഹാളിൽ നടക്കുന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ ഉദ്ഘാടനം ചെയ്യും യൂണിറ്റ് പ്രസിഡന്റ് ആർ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഹസ്സൻ മുഖ്യപ്രഭാഷണവും സെക്രട്ടറി വി.കെ.മാത്യു ആശംസയും അർപ്പിക്കും. എം.എം.മണിക്ക് സ്വീകരണം നൽകും. ജനറൽ സെക്രട്ടറി ജെയിംസ് മാത്യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജീവ് നായർ കണക്കും അവതരിപ്പിക്കും.പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും