നെടുങ്കണ്ടം. കേരളാ കോൺഗ്രസ് (എം) ഉടുമ്പൻചോല നിയോജക മണ്ഡലം പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. നിയോജക മണ്ഡലം പ്രസിഡന്റായി ജിൻസൺ വർക്കിയെ വീണ്ടും തെരഞ്ഞെടുത്തു. ഇരട്ടയർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ജിൻസൺ വർക്കി. സിബി സ്കറിയ റിട്ടേണിംഗ് ഓഫീസറായ തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് എട്ട് പേരയും, ജില്ലയിലേക്ക് 11 പേരെയും പ്രതിനിധികളായി തെരഞ്ഞെടുത്തു. അനുമോദന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രാരിച്ചൻ നീറണംകുന്നേൽ, ബാബു കക്കുഴി, സിജോ തടത്തിൽ എന്നിവർ പ്രസംഗിച്ചു.