ഇടുക്കി: തിരുവനന്തപുരത്ത് നടന്ന കേരള ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ 10 മീറ്റർ എയർപിസ്റ്റൽ വിഭാഗത്തിൽ ജോർജിൻ ഷാജി തന്നിട്ടാമ്മാക്കലിന് വ്യക്തിഗത സ്വർണമെഡൽ ലഭിച്ചു. അങ്കമാലി ഡിസ്റ്റിൽ എം.ബി.എ വിദ്യാർത്ഥിയായ ജോർജിൻ തൊടുപുഴ ചിറ്റൂർ തന്നിട്ടാമ്മാക്കൽ ഷാജി- സിൽജ ദമ്പതികളുടെ മകനാണ്. ഡോ. ആന്റണി ജെ, തോമസ് ജോർജ്, ജോർജിൻ ഷാജി എന്നിവരടങ്ങിയ ടീമിന് വെങ്കല മെഡലും ലഭിച്ചു. തൊടുപുഴ മുട്ടം റൈഫിൾ ക്ലബ്ബിലെ പ്രൊഫ. ഡേ. വി.സി. ജെയിംസാണ് പരിശീലകൻ.