
കരിമണ്ണൂർ: സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം ഉടുമ്പന്നൂർ ഇടയക്കുന്നേൽ എ. രാധാകൃഷ്ണൻ (75) നിര്യാതനായി. കരിമണ്ണൂർ ഏരിയാ സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ്, ജില്ലാ ശിശുക്ഷേമ സമിതിയംഗം, വനംവികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഉടുമ്പന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, തൊടുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: ശാന്തമ്മ തൊടുപുഴ കാവാട്ട് കുടുംബാംഗമാണ്. മക്കൾ: പ്രതീഷ് (കാരിക്കോട് എസ്.സി.ബി), പ്രതിഭ. മരുമക്കൾ: ദേവി (സിവിൽ പൊലീസ് ഓഫീസർ), പ്രവീൺ. തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസ്, തൊടുപുഴ അർബൻ സഹകരണ ബാങ്ക് ഹെഡ് ഓഫീസ്, സി.പി.എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ്, ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.