നെടുങ്കണ്ടം :പുഷ്പകണ്ടത്തത്ത് കുഴൽ കിണർ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം പാട്ട കരാറുകാരനും നാട്ടുകാരുമായി വാക്കു തർക്കം.ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ജലവിഭവ വകുപ്പിന്റെ സഹായത്തോടെ കുഴൽക്കിണർ നിർമിക്കായി സ്ഥലത്ത് എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. തന്റെ കൃഷിയിടത്തിനു സമീപത്ത്കുഴൽക്കിണർ നിർമ്മിക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിച്ചതോട് കൂടിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. കുടിവെള്ളം കുറവായതുകൊണ്ട് കൂടിയാണ്കുഴൽ കിണർ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ 5 വർഷം മുൻപ് കുഴൽ കിണർ നിർമിച്ചപ്പോൾ പ്രദേശവാസികളുടെ 3 കുഴൽ കിണർ വറ്റിയെന്നും തോട്ടം ഉടമ സ്ഥാപിച്ച കുഴൽ കിണറിന് 100 മീറ്റർ അടുത്താണ് പഞ്ചായത്ത് കുഴൽ കിണർ നിർമിക്കുന്നതെന്നുമാണ് സ്വകാര്യ ഏലത്തോട്ടം പാട്ട കരാറുകാരന്റെ വാദം. തുടർന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ഡി. ജയകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും തോട്ടം ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയും ഇരു കൂട്ടർക്കും സൗകര്യമായ സ്ഥലത്ത് മോട്ടോർ പുരസ്ഥാപിക്കാൻ ധാരണയാകുകയും കുഴൽക്കിണർ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.