വള്ളിപ്പാറ: മുട്ടം വള്ളിപ്പാറ പള്ളിക്കവലക്ക് സമീപം വളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ട് 5.45 നോടെയാണ് അപകടം. മേലുകാവ് ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ്‌ ഡിസൈറും മുട്ടം ഭാഗത്ത് നിന്ന് വന്ന ഇൻഡിക്കയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളിലുമുള്ളവർക്ക് സരമായി പരിക്ക് പറ്റി. ഇവരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം എ എസ് ഐ ജമാലിന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.