പട്ടയക്കുടി: പഞ്ചമല ശ്രീഭഗവതി മഹാദേവ ക്ഷേത്രത്തിലെ ദേശോത്സവമായ പഞ്ചമല പൂരവും പ്രതിഷ്ഠാ വാർഷിക ഉത്സവവും ഇന്നാരംഭിക്കും. ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ കക്കാട്ട് എഴുത്തോലിൽമഠം സതീശൻ ഭട്ടതിരി, ക്ഷേത്ര മേൽശാന്തി ചേർത്തല സുമിത് തന്ത്രി, ക്ഷേത്ര ശാന്തി രാജപ്പൻ കുടിയാറ്റിൽഎന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഇന്ന് പുലർകാല പൂജകൾക്കു പുറമേ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8ന് കലവറ നിറയ്ക്കൽ, 8.15ന് നവകം, കലശപൂജ, 10ന് നവഗ്രഹപൂജ, 11.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപകാഴ്ച, 6.45ന് ഭഗവതിസേവ, 8ന് അത്താഴ സദ്യ, അരങ്ങിൽ രാത്രി 9ന് തിരുവനന്തപുരം വൈഗ വിഷന്റെ ബാലെ അഗ്‌നിമുദ്ര. നാളെ പതിവ് പൂജകൾക്ക് പുറമേ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.15ന് ഉഷപൂജ, 6.30ന് മഹാദേവന് ഉദയാസ്തമനപൂജ, 7ന് മഹാദേവന് കലശപൂജ, 8ന് അംശം അർപ്പിക്കൽ, 8.30ന് നൂറുംപാലും, വിശേഷാൽ സർപ്പപൂജ, 1ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപകാഴ്ച, 7ന് മഹാദേവങ്കൽ ദേശഇളനീർ ആട്ടം.

അരങ്ങിൽ രാത്രി 9ന് കുട്ടികളുടെ കലാപരിപാടികൾ. വ്യാഴാഴ്ച പുലർകാല പതിവ് പൂജകൾക്ക് പുറമെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,6ന് ഉദയാസ്തമന പൂജ (ദുർഗ്ഗാദേവിക്ക്), 8ന് പഞ്ചഗവ്യശക്തി കലശപൂജകൾ , 8ന് അംശം അർപ്പിക്കൽ, 10.30ന് പഞ്ചവിംശക്തി കലശാഭിഷേകങ്ങളും, അഷ്ടാഭിഷേകവും, തുടർന്ന് ഉച്ചപൂജ, മംഗളാരതി, 1ന് മഹാപ്രസാദഊട്ട്. വൈകിട്ട് 5ന് വെൺമണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും പകൽപ്പൂര ഘോഷയാത്ര.അരങ്ങിൽ രാത്രി 10ന് ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.