
തൊടുപുഴ:കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ
വാർഷിക സമ്മേളനം നടത്തി. പ്രതിനിധി സമ്മേളനം സെക്രട്ടറിയേറ്റ് മെമ്പർ കാട്ടൂർ മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.കെ.പരമേശ്വരന്റെ അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ,നേതാക്കളായ സി.സി.ശിവൻ, പി.കെ.രതീഷ്, കെ.ജി.സോമൻ, വത്സ മോഹൻ, പി.ഒ.കുഞ്ഞപ്പൻ, രമ്യ അനിൽ, രതീഷ് കൃഷ്ണൻ, സുനിത രാജീവ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.കെ.പരമേശ്വരൻ(പ്രസിഡന്റ്) , സുരേഷ് കണ്ണൻ(സെക്രട്ടറി) , ആതിര സോമൻ (ഖജാൻജി)എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.