നെടിയശാല: ആറ്റുപുറത്ത് തടത്തിൽ കുടുംബയോഗം ഇന്ന് നെടിയശാലയിൽ നടക്കും. രാവിലെ ഒൻപതിന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് തടത്തിൽ ഉലഹന്നാന്റെ വസതിയിൽ ആരംഭിക്കുന്ന സമ്മേളനം വികാരി ഫാ. ജോർജ് ചേറ്റൂർ ഉദ്ഘാടനം ചെയ്യും. കെ.എം.ജോസ് തടത്തിൽ അധ്യക്ഷത വഹിക്കും. രക്ഷാധികാരി ഫാ. വർഗീസ് മുഴുത്തേറ്റ് മുഖ്യപ്രഭാഷണം നടത്തും. ടി.എം.ഉലഹന്നാൻ റിപ്പോർട്ട് അവതരിപ്പിക്കും.