തൊടുപുഴ: വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, അർഹരായ മുഴുവൻപേർക്കും പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 12ന് ചെറുതോണിയിൽ സർക്കാരിന്റെ വാർഷികാഘോഷവേദിയിലേക്ക് നടത്തുന്ന ജനകീയ മാർച്ചിനെ പിന്തുണക്കുവാൻ ആൾ ഇന്ത്യ കിസാൻഖേത് മസ്ദൂർ സംഘടന ജില്ലാ സംഘാടക കമ്മിറ്റി തീരുമാനിച്ചു.
സർക്കാർ സംസ്ഥാനത്തെ മറ്റൊരു ശ്രീലങ്കയാക്കാൻ ശ്രമിക്കുകയാണെന്ന്‌യോഗം കുറ്റപ്പെടുത്തി. എം.ബി. രാജശേഖരന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. മാത്യു കൊന്നയ്ക്കൽ,ജോമോൻജോസഫ്, സി.എ. ഫെലിക്‌സ്, ബിനു,ജോസ്‌ജോസഫ് തുടങ്ങിയവർ സംസാരിച്ചു.