അടിമാലി : എം ജി യൂണിവേഴ്‌സിറ്റി ഫീസ് റസിപ്ടിൽ കൃത്രിമം നടത്തി ബികോം വിദ്യാർത്ഥിനിയെ കബളിപ്പിച്ചതായി പരാതി.അടിമാലിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ എയ്ഞ്ചലീസ അക്കാദമി ഉടമ സാബുവിനെതിരെ വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതോടെ സ്ഥാപന ഉടമ ഒളിവിൽപ്പോയി

വെള്ളത്തൂവൽ ശല്യാംപാറ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് ഒരു വർഷമായി ഫീസ് അടച്ച് പഠിച്ച് പരീക്ഷ എഴുതാൻ ആഗ്രഹിച്ച പെൺകുട്ടിയുടെ ഒരു അദ്ധ്യയന വർഷം നഷ്ടമായി

ബികോം ഫസ്റ്റ് ക്ലാസിൽ പാസായ പെൺകുട്ടി അടിമാലിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏഞ്ചലിസ അക്കാദമിയില് ബികോം കോർപ്പറേഷൻ എക്‌സാം എഴുതാൻ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഫീസ് അടച്ച് പഠനം തുടങ്ങിയിരുന്നു. ഈ ഏപ്രിൽ 29 ന് യൂണിവേഴ്‌സിറ്റി എക്‌സാം ആയിരുന്നു എന്നാൽ 26ന് വിദ്യാർത്ഥിനിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്‌സാം അപേക്ഷ താമസിച്ചാണ് ലഭിച്ചതെന്നും ഇതിനാൽ എക്‌സാം എഴുതുവാൻ സാധിക്കുകയില്ലെന്നും അറിയിപ്പ് ലഭിച്ചത്

യൂണിവേഴ്‌സിറ്റിയിൽ നേരിട്ട് അന്വേഷിച്ചപ്പോഴാണ് തന്റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. എന്നാൽ തന്റെ പേരിൽ ഫീസ് അടച്ചിട്ടുണ്ടെന്നും റെസിപ്ട് കിട്ടിയിട്ടുണ്ടന്നും യൂണിവേഴ്‌സിറ്റി അധികൃതരെ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഫീസ് റെസിപ്ടിൽ കൃത്രിമത്തം നടത്തിയതായി തെളിഞ്ഞത്.

തുടർന്നാണ് അടിമാലി പോലിസിൽ പരാതി നൽകിയത്. പരാതിയിൽ മേൽ കേസ് രജിസ്റ്റർ ചെയ്തു അന്വോഷണം ആരംഭിച്ചതായി എസ് എച്ച് ഒ സുധീർ അറിയിച്ചു മറ്റു പല വിദ്യാർത്ഥികളെയും ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി സംശയിക്കുന്നു.