പീരുമേട് : മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ് ഓഫ് എജിനിയറിംഗിൽ 15 മുതൽ 21വരെ എൻ എസ് എസ് എസ് ദേശീയ ക്യാമ്പ് നടത്തും. . ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള100 വോളന്ററിയൻമാരും കേരളത്തിൽ നിന്നുള്ള നൂറ് വോളന്ററിയൻമാർ ഉൾപ്പെടെയുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ യുവജന സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ നാഷണൽ സർവീസ് സ്‌കീം നടത്തുന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പുകൾ ദേശിയ പ്രാധാന്യമുള്ളതാണ്. ഈ വർഷം കേരളത്തിന് അനുവദിച്ചിട്ടുള്ള നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിലുള്ളതാണ്. 15ന് വൈകുന്നേരം 5 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജലസേചന മന്ത്രിറോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി ,വാഴൂർ സോമൻ എം.എൽ.എ. ജില്ലാ കളക്ടർ ഷീബാ ജോർജ് , ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി,തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറുമണി മുതൽ ഒമ്പതു മണിവരെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ക്യാമ്പിൽ കലാസാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും. പീരുമേട് .പരുന്തുംപാറ പ്രദേശങ്ങൾ ശുചീകരണം, രക്തദാനക്യാമ്പ് എന്നിവ നടക്കും.21ന് ഒൻപതിന് സമാപനച്ചടങ്ങ് നടക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ. ജരാജ് കൊച്ചു പിള്ള, എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ജോയി വർഗീസ്. വി .എം. , കോർഡിനേറ്റർമാരായപ്രൊഫ. നിഖിത് സക്കറിയാ, പോൾ ഷായിസ്, എനോക് എസ്. സാം. ഷോൺ കെ.ഷാജി എന്നിവർ അറിയിച്ചു.