തൊടുപുഴ:സെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെ ആറാമത് വാർഷിക സമ്മേളനം തൊടുപുഴയിൽ നടന്നു. കാഡ്‌സ് വില്ലേജ് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.എ.ജെയിംസ് അദ്ധ്യക്ഷനായി. സബ് ജഡ്ജും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ സിറാജുദീൻ പി.എ.മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ അസോസിയേഷനിൽപ്പെട്ട 80 വയസ്സ് കഴിഞ്ഞ ബാബു ജോൺ, മത്തായി കളപ്പുര, ബാലകൃഷ്ണ പണിക്കർ എന്നിവരെയും അദ്ധ്യാപനത്തിനു ശേഷം എഴുത്തിലേക്ക് തിരിഞ്ഞ എസ്.ബി.പണിക്കർ, രാധാകൃഷ്ണൻ മുണ്ടമറ്റം, ഫലവൃക്ഷ കൃഷിയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രാജു.സി.ഗോപാൽ എന്നിവരെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ സെക്രട്ടറി ജോസഫ് ജോൺ, ജെയിംസ്.ടി. മാളിയേക്കൽ, ബേബി ജോസഫ്, ചിന്നമ്മ എം.ജെ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ജെയിംസ് എൻ.എ (പ്രസിഡന്റ്), സി.ജെ.ജോസ്(സെക്രട്ടറി) ജോഷി മാത്യു(ട്രഷറർ) എന്നിവരടങ്ങുന്ന പതിനേഴംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.