നെടുങ്കണ്ടം :വ്യാജ നമ്പരിൽ ഓടിക്കൊണ്ടിരുന്ന വാഹനം പൊലീസിന്റെ പിടിയിലായി .പുഷ്പകണ്ടം കേന്ദ്രീകരിച്ച് ലഹരിമാഫിയ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഹരി കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വ്യാജ നമ്പരാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പൊലീസോ എക്സൈസോ കൈ കാണിച്ചാലോ പിൻതുടർന്നാലോ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി യുള്ള വ്യാജ നമ്പർ സംബന്ധിച്ച് കട്ടപ്പന ഡി വൈ .എസ്‌ പി വി എ നിഷാദ്മോന് ലഭിച്ചതിനെ തുടർന്ന് വിവിധ വാഹനങ്ങളെ നീരീക്ഷിച്ച് വരവെയാണ് വ്യാജ വാഹനം പോലീസിന്റെ പിടിയിലാകുന്നത്.KL 38H 3441 എന്ന നമ്പരിലുള്ള ഹോണ്ടാ ഡിയോ വാഹനം വ്യാജ നമ്പരായ KL08H 44 എന്ന രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു വാഹനം ഓടിച്ചു വന്നിരുന്ന നെടുങ്കണ്ടം പുഷ്പകണ്ടം തെള്ളിയിൽ വീട്ടിൽ അൽത്താഫ് (22 ) മാതാവിന്റെ പേരിലുള്ള വാഹനം നമ്പർ മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ഇത് സംബന്ധിച്ച് കേസ്സ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു നെടുംങ്കണ്ടം ൻ എസ്‌ എച്ച്ച്. ഒ ബിനു ,എസ്‌ ഐ അജയകുമാർ, എസ്‌ ഐ ചാക്കോ എസ്‌ സി പി ഒ ജോസ് സി പി ഒ മാരായ അരുൺ കൃഷ്ണ സാഗർ , അരുൺ എന്നിവർ ചേർന്നാണ് വാഹനവും പ്രതിയേയും കസ്റ്റഡിയിൽ എടുത്തത്.