വെള്ളിയാമറ്റം :ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പകൽവീട് സായംപ്രഭ ഹോം ആക്കി ഉയർത്തുന്നതിനാൽ പദ്ധതി നടത്തിപ്പിനായി പ്രതിമാസം 14,000 രൂപ വേതനത്തിൽ കെയർഗീവറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്രീഡിഗ്രി/പ്ലസ് ടു,ജെറിയാട്രിക് കെയറിൽ മൂന്ന് മാസത്തെ പരിശീലനം (ജെറിയാട്രിക് കെയറിൽ മൂന്ന് മാസത്തെ പരിശീലന യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രീഡിഗ്രി/പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്). അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മേയ്13.