മുട്ടം: മഴ പെയ്‌തതിനെ തുടർന്ന് മുട്ടം പരപ്പാൻ തോട്ടിൽ വെള്ളം ഇയർന്നതിനാൽ തോടിന്റെ നവീകരണം തടസപ്പെട്ടു.നീർത്തടങ്ങൾ നവീകരിക്കുന്നതിന്‌ സംസ്ഥാന വ്യാപകമായി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരമാണ് മുട്ടം പരപ്പാൻ തോടും നവീകരിക്കുന്നത്. തൊടുപുഴയാറും ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്ന മറ്റ് നീർത്തടങ്ങളും നവീകരിക്കുന്ന ഓപ്പറേഷൻ സ്മൂത്ത് സ്ലോ പദ്ധതി മുട്ടം എം വി ഐ പി യുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. മലങ്കര അണക്കെട്ട് മുതൽ മുവാറ്റുപുഴ ത്രിവേണി സംഗമം വരെയുള്ള ഭാഗങ്ങൾ ഇതിന്റെ ഇതോടൊപ്പം നവീകരിക്കും. നവീകരണത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പ്രധാനമായും നവീകരണം നടത്തുന്നത്. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ മിഷ്ണറി ഉപയോഗിച്ചും പണികൾ നടത്തും. മലങ്കര

അണക്കെട്ട് മുതൽ മുവാറ്റുപുഴ ത്രിവേണി സംഗമം വരെ വെള്ളം ഒഴുകിയെത്തുന്ന ഭാഗങ്ങളിൽ നവീകരണം ആവശ്യമില്ല എന്നും അധികൃതർ പറഞ്ഞു.