പീരുമേട്:ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പീരുമേട് സർക്കിളിൽ അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടി. കുമളി, തേക്കടി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, പെരുവന്താനം ഏലപ്പാറ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ പ്രശാന്ത്. എസ്.ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പ്രിയ റെസ്റ്റോറന്റ് ഏലപ്പാറ, ഹോട്ടൽ കൈലാസ് വാഗമൺ, കഫേ ഗ്രിൽ കുമിളി, തേക്കടി കഫേ,കുമളി, റാണി റെസ്റ്റോറന്റ് മുപ്പത്തി അഞ്ചാം മൈൽഎന്നിവയ്ക്കെതിരെയാണ് നടപടി ഉണ്ടായത്. ഹോട്ടലുകളിൽ കണ്ടെത്തിയ കുറ്റങ്ങൾക്ക് പിഴയോട് കൂടി നോട്ടീസ് നൽകി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തതായി ഫുഡ് സേഫ്ടി ഓഫീസർ അറിയിച്ചു