കഞ്ഞിക്കുഴി: സംസ്ഥാന ആരോഗ്യവികസന സമിതിയുടേയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടേയും കെ.എം. മാണി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജൂൺ നാലിന് രാവിലെ 9 മുതൽ 12 വരെ കഞ്ഞിക്കുഴി നങ്കി ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നടക്കും. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രോഗികളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന 150 പേർക്കാണ് പരിശോധന. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ ടോമി ടി. തീവള്ളി അറിയിച്ചു. ഫോൺ: 9497191680, 9496043136.