തൊടുപുഴ : കോടിക്കുളം ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഓവർസിയർ , അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റ് എന്നീ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓവർസിയർക്ക് മൂന്ന് വർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ലോമ / രണ്ട് വർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റിന് ബി.കോം , PGDCA എന്നി വയുമാണ് അടിസ്ഥാന യോഗ്യത . 23ന് രാവിലെ 10.30 ന് ഓവർസിയർ തസ്തികയിലേയ്ക്കുള്ള അഭിമുഖവും 24ന് രാവിലെ രാവിലെ 10.30 ന് അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള അഭിമുഖവും നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന ഒറിജനൽ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.