തൊടുപുഴ : മണക്കാട് ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദന സദസ് നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ശശി മോഡറേറ്ററായിരുന്നു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എൻ. വിജയൻ,​ വി.എസ് .ബാലകൃഷ്ണപിള്ള,​ എൻ. ബാലചന്ദ്രൻ,​ ടി.കെ.ശശിധരൻ,​ വായനാസഖ്യം കൺവീനർ ഡി. ഗോപാലകൃഷ്ണൻ,​ സെക്രട്ടറി പി.ജി.മോഹനൻ,​ എം.എൻ. പൊന്നപ്പൻ തുടങ്ങിയവ‌ർ സംസാരിച്ചു.