തൊടുപുഴ: റേഷൻ കടയുടമകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. നാളുകളായുള്ള റേഷൻ കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കിയിട്ടില്ല. മണ്ണെണ്ണ റേഷൻ കടകളിൽ എത്തിച്ച് നൽകണം.കിറ്റ് കമ്മീഷൻ നൽകുവാനുള്ള കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും പറഞ്ഞു. തൊടുപുഴയിൽ നടന്ന ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ് എം റെജി അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ഓർഗനൈസിങ്ങ് സെക്രട്ടറി ബേബി തോമസ് എറണാകുളം ജില്ലാ പ്രസിഡന്റ് വി ബി ബേബി ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. എസ് എം റെജിയെ ജില്ലാ പ്രസിഡന്റായും ജോഷി ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.