ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിലേക്ക് പട്ടികജാതി, പട്ടികവർഗം, ഒബിസി ( നോൺ ക്രീമിലെയർ),ആർ.ടി.ഇ. (വിദ്യാഭ്യാസ അവകാശ നിയമം), ഒറ്റ പെൺകുട്ടി, ജനറൽ എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. അപേക്ഷിക്കാൻ മാർച്ച് 31 ന് പ്രായം ആറുവയസ്സ് പൂർത്തിയായിരിക്കണം. വിദ്യാലയ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു മേയ് 17 നകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9495800741, 7012354073.