വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരുതലോടെ കൗമാരം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വെള്ളത്തൂവൽ ഹൈസ്‌കൂളിൽ കൗമാരപ്രായക്കാരായകുട്ടികളുമായി ബന്ധപ്പെട്ട ക്ലാസ്സും കൗൺ
സിലിംങ്ങും നടന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എസ്. അഖിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മിസരി പരീക്കുട്ടി, പഞ്ചായത്തംഗങ്ങളായ കെ.ബി ജോൺസൺ, ഷിബിഎൽദോസ്, മിനി ഷിബി, ജാൻസി ജോഷി എന്നിവർ സംസാരിച്ചു ആർ.കെ എസ് .കെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ഡിനു എം ജോയി, കൗൺസിലർന്മാരായ ജിനു, ജെയിൻ, ലേഖ പി.എസ്, ബാബുരാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.