പീരുമേട്: കുട്ടികളിലെ കലാവാസന വർദ്ധിപ്പക്കുന്നതിനും കലാകായിക രംഗത്തെ കഴിവുകളെ വളർത്തുന്നതിനു വേണ്ടി എസ് .എം.എസ് ക്ലബ്ബിൽ നടന്ന അവധികാല ക്യാമ്പ് പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉദ്ഘാടനം ചെയ്തു. സിനിമാ താരം സന്ധ്യ നൂപുര സ്‌കൂൾ ഓഫ് ഡാൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എൻ.സുകുമാരി. ശോഭ വാവ, സി.ഡി.എസ് ചെയർപേഴ്സൺ ശശികല, പി.എസ്.ഷംസുദീൻ, ആർ.എൽ.വി.സുരേഷ്, ലാൽ പുത്തൻ പുരയ്ക്കൽ എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സി.വി. വിജയ കുമാർ അദ്ധ്യക്ഷത വഹിച്ചു.