നെടുങ്കണ്ടം : വനിതാ ശിശു വികസന വകുപ്പ്, നെടുംകണ്ടം ഐ.സി.ഡി.എസ്, സൈക്കോസോഷ്യൽ കൗൺസിലേർസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പ്രത്യേക പദ്ധതികൾ രൂപീകരിച്ചു .തേജസ് 2022 എന്ന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം, എന്നീ പഞ്ചായത്തുകളിൽ സൈക്കോസോഷ്യൽ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ അംഗൻവാടി കളുടെ സഹായത്തോടെ ബോധവൽക്കരണ സെമിനാറുകൾ നടത്തി .മൂന്ന് പഞ്ചായത്തുകളിലായി 115 അംഗൻവാടികൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശൈശവ വിവാഹം, ബാലവേല, പോക്സോ നിയമം, ഭിക്ഷാടനം, സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയവ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നെടുംകണ്ടം ഐ.സി.ഡി.എസ് ,സി.ഡി പി.ഒ ഇൻ ചാർജ് ജാനറ്റ് എം. സേവ്യർ, സൈക്കോസോഷ്യൽ കൗൺസിലർ നിവ്യ തോമസ്,മൂന്ന് പഞ്ചായത്തുകളിലെയും ഐ.സി.ഡി.എസ് സൂപ്പർ വൈസർമാർ, തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.