book

പീരുമേട്: മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് പോസ്റ്റ് മാസ്റ്ററുമായ ഡോ. ഗിന്നസ് മാടസാമി രചിച്ച 'തലക്കെട്ടില്ലാത്ത പുസ്തക"ത്തിന്റെ വിതരണോദ്ഘാടനം നടന്നു. പീരുമേട് താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എൽ.ആർ തഹസിൽദാർ സുനിൽ കുമാർ പി.എസ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് തഹസിൽദാർ കെ.എസ് .വിജയലാൽ വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ് സർവ്വേയർ കെ.ശ്രീകുമാർ ആദ്യ പുസ്തകം സ്വീകരിച്ചു. കൾച്ചറൽ അസോസിയേഷൻ ഒഫ് റവന്യൂ എംപ്ലോയീസ് പ്രസിഡന്റ് എൻ.ആർ. രാജേഷ് വിഷ്ണു ആർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജീവ് ജോൺ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് ആർ.വി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബീനാ മോൾ, സർവേ സൂപ്രണ്ട് റഷീദ്, പ്രശസ്ത എഴുത്തുകാരി അല്ലി ഫാത്തിമ പോസ്റ്റ്‌മാൻ എ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. രചിയിതാവ് ഡോ. ഗിന്നസ് മാടസാമി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ റവന്യൂ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച ശ്രീലതയെ ആദരിച്ചു. ഒരേ പുസ്തകത്തിൽ തന്നെ മലയാളം, തമിഴ് എന്നീ ഭാഷകൾ സംഗമിപ്പിച്ചുകൊണ്ട് ഗിന്നസ് മാടസാമി രചിച്ച പുസ്തകം കഴിഞ്ഞ രണ്ടിന് ഡീൻ കുര്യാക്കോസ് എം.പി പ്രകാശനം ചെയ്തിരുന്നു.