biju

തൊടുപുഴ: വീട്ടുജാേലികൾ തീർക്കാൻ ഭാര്യ പാടുപെടുന്നതു കണ്ട്

തൊടുപുഴ വഴിത്തല സ്വദേശി തച്ചനാനിക്കൽ ബിജു നാരായണൻ സ്വന്തമായി നിർമ്മിച്ച മിക്സി അടുക്കളക്കാര്യവും കടന്ന് മൊബൈൽ ചാർജറായും വൈ-ഫൈആയും ഫാനായും റേഡിയോയോയും
പ്രവർത്തിക്കും.വാക്വം ക്ളീനറുമാക്കാം. അരയ്ക്കാനും പൊടിക്കാനും മാത്രമല്ല, തേങ്ങ ചിരണ്ടാനും കപ്പ അരിയാനും കഴിയും. വീടുപണി കാരണം കൈയൊഴിഞ്ഞിട്ട് നേരമില്ലെന്ന് ഭാര്യ ഉഷ ഇപ്പോൾ പരാതി പറയാറില്ല. എമർജൻസി ലൈറ്റായും പ്രവർത്തിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ,കറണ്ടു പോയെന്ന് പരാതി പറയേണ്ടിവരില്ല. തീപടർന്നാലോ പാചകവാതകം ചോർന്നാലോ അപായ സൈറൻ മുഴങ്ങും.കണ്ടുപിടിത്തങ്ങൾ ഹരമാക്കിയ

ഈ 52കാരന് പിന്തുണയുമായി ഭാര്യ ഉഷയും വിദ്യാർത്ഥികളായ മക്കൾ അരവിന്ദും അശ്വതിയും കൂടെയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നിനും പേറ്റന്റ് എടുക്കാൻ സാധിച്ചിട്ടില്ല. പേറ്റന്റ് ലഭിക്കാൻ 25,​000 രൂപ ചെലവ് വരും. . കഴിഞ്ഞ വർഷത്തെ റൂറൽ ഇന്നൊവേറ്റർ അവാർ‌ഡടക്കം നിരവധി പുരസ്കാരങ്ങൾ ബിജുവിനെ തേടിയെത്തിയിട്ടുണ്ട്.

സോളാറിൽ ചാർജാവും, ചെലവ് Rs.5000

സാധാരണ മിക്സിയുടെ വലിപ്പമേയുള്ളൂ. ചെറിയ സോളാർ പാനൽ ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന മിക്സി തുടർച്ചയായി എട്ട് മണിക്കൂർ വരെ പ്രവർത്തിക്കും.

സ്മാർട്ട് സോളർ ഡി.സി മിക്‌സി വിത്ത് ഗ്രൈൻഡർ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ 5000 രൂപയിൽ താഴെ ചെലവു വരുമെന്ന് പി.ഡി.സി വരെ പഠിച്ചശേഷം ഇലക്ട്രോണിക്‌സ് ജോലികൾ ചെയ്യുന്ന ബിജു പറയുന്നു. ഈ മിക്‌സിക്ക് സർക്കാരിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിൽ ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്.

കണ്ടുപിടുത്തങ്ങൾ

 പവർ ഐഡി- വാഹനമോടുമ്പോൾ ബാറ്ററി ചാ‌ർജ്ജാകുന്നത് അറിയാം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നു.

 ബ്ലാക്ക് ബോക്സ്- വിമാനത്തിലെ ബ്ലാക്ക് ബോക്സ് പോലെ വാഹനമോടുമ്പോൾ ദൃശ്യങ്ങളും സംഭാഷണവുമടക്കം എല്ലാം റെക്കാഡാകും.

 ഡ്രൈവിംഗ് കെയർ സിസ്റ്റം- ഡ്രൈവർ ഉറക്കം തൂങ്ങിയാലോ ശ്രദ്ധമാറിയാലോ അലർട്ട് നൽകും. ഡ്രൈവർ ഉറങ്ങിപ്പോയാൽ വണ്ടി സ്വയം നിൽക്കും.

 തേങ്ങ പൊതിക്കുന്ന മെഷീൻ: നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ പേറ്റന്റ് ലഭിച്ചു