അടിമാലി: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ക്ഷീരകർഷകരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ മാർച്ചും ധർണയും നടത്തും. അടിമാലി മേഖലയിൽ നിന്ന് 1500 പേർ പങ്കെടുക്കുമെന്ന് കെ.എസ്.എം.എസ്.എ ജില്ലാ പ്രസിഡന്റ് പി.ആർ. സലികുമാർ, പോൾ മാത്യു, സണ്ണി തെങ്ങുംപിള്ളി, കെ.പി. ബേബി എന്നിവർ അറിയിച്ചു.