കുടയത്തൂർ: ആരോഗ്യ വകുപ്പും കുടയത്തൂർ പഞ്ചായത്തും സംയുക്തമായി കാഞ്ഞാർ, കുടയത്തൂർ, കോളപ്ര എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 1500 രൂപ പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. കുടയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ ജൂബി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബെന്നി, സാബു പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൃഷ്ണകുമാർ, ക്ലർക്കുമാരായ രമ്യ, ദീപ എന്നിവർ നേത്യത്വം നൽകി. അടുത്ത ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.