school

ചെറുതോണി: ഒരു മാസം മുൻപ് നിർമ്മിച്ച ആൽപ്പാറ ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തകർന്നു . 15 ലക്ഷം രൂപ മുടക്കി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് മഴയിൽ തകർന്നത് .കാൽ നൂറ്റാണ്ടു പഴക്കമുള്ളതാണ് ഹൈസ്‌കൂൾ ഇവിടെ കുട്ടികളുടെ ആവശ്യപ്രകാരം ഗ്രൗണ്ട് തുടങ്ങിയെങ്കിലും ചുരുളിത്തോടിനു സമീപത്തായതിനാൽ അപകട ഭീഷണി നിലനിൽപ്പുണ്ടായിരുന്നു ചുരുളിത്തോടിനു സമീപം സംരക്ഷണഭിത്തിയില്ലാത്തതിനാൽ വിദ്യാർത്ഥികൾ കായികപരിശീലനം നടത്താൻ മടിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് സംരക്ഷണഭിത്തി കെട്ടാൻ ഫണ്ടനുവദിച്ചത് നിർമ്മാണത്തിലെ അപാകത മൂലകാണ് സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു ഉറപ്പുള്ള ഫൗണ്ടേഷനില്ലാത്തതും നിലവാരം കുറഞ്ഞ നിർമ്മാണവസ്തുക്കൾ ഉപയോഗിച്ചതും ഭിത്തി തകരാൻ കാരണമായി തട്ടേക്കണ്ണി, കീരിത്തോട് ചേലച്ചുവട്, ചുരുളി, അട്ടിക്കളം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ ഹൈസ്‌കൂൾ. ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഏത് നിമിഷവും ഗ്രൗണ്ട് ഇടിഞ്ഞു താഴുന്ന നിലയിലാണ്.