
ചെറുതോണി: ചിന്നാർ മങ്കുവ പനംകുട്ടിറോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെനേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി ടിപ്പറും ടോറസും ഉൾപ്പെടെ നിരവധി ഹെവി വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡിന്റെ നിർമ്മാണ പ്രവർത്തനത്തിലേക്ക് കെഎസ്ഇബിയിൽ നിന്ന് 40 ലക്ഷം രൂപ പിഡബ്ല്യുഡി കൈമാറാമെന്ന് പറഞ്ഞിരുന്നു. നാളിതുവരെ ഈ തുക കൈമാറിയിട്ടില്ലാത്തതിനാൽ പിഡബ്ല്യുഡി ഈറോഡ് നിർമ്മാണ പ്രവർത്തനത്തിൽ താല്പര്യം കാണിക്കുന്നില്ല. മഴക്കാലമായാൽ കാൽനടയാത്രക്കാർക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ്‌റോഡിന്റെഅവസ്ഥ.അടിയന്തിരമായി ഈറോഡിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കണമെന്ന് ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് എസ് മീനത്തേരിൽ ആവശ്യപ്പെട്ടു. പാറത്തോട്ടിൽ വച്ച് നടന്നയോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിനോബി ഇ . എഫ്, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽദേവസ്യ, ബിനു കെ ആർ, രവി കൺട്രാമറ്റം, ബെന്നി ഫ്രാൻസിസ്, എ എൽ മത്തായി തുടങ്ങിയവർ പങ്കെടുത്തു.