പീരുമേട്:ജനവാസ മേഖലയിൽവീണ്ടും കാട്ടാനകൂട്ടങ്ങൾ ഇറങ്ങി.വണ്ടിപ്പെരിയാർ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപം ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. ഒരു കുഞ്ഞ് ഉൾപ്പടെമൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. തേക്കടി വനം ഉടുപ്പെടുന്ന പെരിയാർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെരിയാർ നദി കടന്ന് ജനവാസ മേഖലയിലക്ക് ഇറങ്ങാൻ പ്പോൾകാട്ടാനകളെ നാട്ടുകാർ ശബ്ദം ഉണ്ടാക്കി കാട്ടിലേക്ക് ഓടിച്ചു വിടുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വള്ളക്കടവ് എച്ച്. പി.സി., കറുപ്പ് പാലം, തുടങ്ങിയ മേഖലകളിൽ ആന കർഷകരുടെ കൃഷി നശിപ്പിച്ചിരുന്നു. കാട്ടുപന്നികൾ, മ്ലാവ് തുടങ്ങിയ വന്യജീവികളുടെ ശല്യം ഇവിടെ രൂക്ഷമായിരിക്കയാണ്.