dharna
കേരള സ്‌റ്റേറ്റ് സർവീസ് പെൺഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ സമരം.

ചെറുതോണി: മൂന്ന് ഗഡു ക്ഷാമശ്വാസ കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമ ശ്വാസ കുടിശികയും വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ഇടുക്കിയിൽ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് പി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് എസ്.പി.എ.സംസ്ഥാന കമ്മിറ്റി അംഗം ടി ജെ പീറ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ മുഖ്യപ്രഭാഷണം നടത്തി. കെ എ മാത്യു, ജോജോ ജയിംസ്, സി ഇ മൈതീൻ, വി എ ജോസഫ്, ഐവാൻ സെബാസ്റ്റ്യൻ, കെ എസ് ഹസൻ കുട്ടി എന്നിവർ സംസാരിച്ചു. സി തങ്കദുരൈ, കെ ആർ ഉണ്ണികൃഷ്ണൻ നായർ , ജോസഫ് വെട്ടിക്കാല, പി കെ രാജു , കെ എൻ ശിവദാസൻ, എൻ വി പൗലോസ്, പി എസ് ഹുസൈൻ, ഗർവാസീസ് കെ സഖറിയാസ്, പി ജെ ജോസഫ്, റോയി സെബാസ്റ്റ്യൻ, ഒ വി ശിവൻ കുട്ടി, പി കെ മോഹൻദാസ്, ഒ എസ് മാത്യു, എൻ സുബ്രമണ്യൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.