തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷങ്ങളുടെ വിളംബരമായി ചെറുതോണിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ധൂർത്തിന്റേയും ആർഭാടത്തിന്റേയും പ്രത്യക്ഷ ഉദാഹരണമാണെന്ന് യു ഡി എഫ്ജില്ലാചെയർമാൻ അഡ്വ.എസ്. അശോകനും കൺവീനർ പ്രൊഫ. എംജെ.ജേക്കബ്ബും ആരോപിച്ചു.ജനോപകരാപ്രദമായഒരു പദ്ധതി പോലുംകഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ആരംഭിക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. ആകെ നടന്നത്‌കെ-റെയിലിന്റെ കല്ലിടീൽ മാത്രമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കല്ലിടീലും നിർത്തിവച്ചു.അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലംകർഷകരും സാധാരണ ജനങ്ങളുംആത്മഹത്യയുടെവക്കിലാണ്. കെഎസ് ആർ ടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും പോലും നൽകാൻ ഖജനാവിൽ പണമില്ലാത്തപ്പോഴാണ് സർക്കാരിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ചുള്ള ധൂർത്ത്. ഖജനാവ്കൂടുതൽകാലിയാക്കുന്ന സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്ന് യു ഡി എഫ് നേതാക്കൾആവശ്യപ്പെട്ടു.