മുട്ടം: അടുക്കളയിലെ പാചക വാതക സിലിണ്ടർ ലീക്കായി തീ പുറത്തേക്ക് പടർന്നു. കാക്കൊമ്പ് പച്ചിലാം കുന്ന് തയ്യിൽ തോമസിന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് 12.50 മണിയോടെയാണ് സംഭവം. വാതകം ലീക്ക് ചെയ്ത ഉടൻ വീട്ടിലുള്ളവർ പുറത്തേക്ക് ഓടി. തോമസിന്റെ ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിന്നുള്ളു. അയൽവാസികൾ ചേർന്ന് തീ അണച്ചു. തൊടുപുഴയിൽ നിന്ന് അഗ്‌നി ശമന സ്റ്റേഷൻ ഓഫീസർ (ഇൻ ചാർജ് ) ടി കെ ജയറാമിന്റെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.