പീരുമേട്: പീരുമേട് പഞ്ചായത്തിൽ നിന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാമ്പനാർ സർക്കാർ ഹൈസ്‌കൂളിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് മേശയും കസേരയും നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉദ്ഘാടനം ചെയ്തു. പീരുമേട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഹെഡ്മാസ്റ്റർ
എം. രമേശ് സ്വാഗതം പറഞ്ഞു. അദ്ധ്യാപകൻ ഡി. സെൽവം അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സബീന മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പീരുമേട് ബി.പി.സി അനീഷ് തങ്കപ്പൻ സംസാരിച്ചു.