പീരുമേട്: 20ന് പാമ്പനാർ എസ്.എൻ കോളേജിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗം കോട്ടയം- ഇടുക്കി ജില്ലാ മേഖലയിലെ കായിക കലാമത്സരം വിജയിപ്പിക്കാൻ പീരുമേട് യൂണിയൻ ആഫീസിൽ നടന്ന ആലോചനായോഗം തീരുമാനിച്ചു. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്തു.