വണ്ണപ്പുറം : നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ തെളിനീർ ഒഴുകും എന്ന പദ്ധതിയിൽപ്പെടുത്തി മാർ സ്ലീവാ പള്ളിക്ക് സമീപമുള്ള തോട് ശുചിയാക്കി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗദമ്മ വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈദ സുബൈർ, രാജീവ് ഭാസ്‌കർ , സജി കണ്ണമ്പുഴ , ദിവ്യ അനീഷ്,ജിജോ ജോസഫ് , പി ജി സുരേന്ദ്രൻ , സൗമ്യ ജോമോൻ , പഞ്ചായത്ത് സെക്രട്ടറി സുബൈർ എം എ, മർച്ചന്റ അസോസിയേഷൻ പ്രസിഡന്റ് ബാബു കുന്നത്തുശ്ശേരിയിൽ , തൊഴിലുറപ്പ് തൊഴിലാളികൾ , ഹരിത കർമ്മ സേന അംഗങ്ങളും ഇതിൽ പങ്കാളികളായി.