തൊടുപുഴ: കൊവിഡ് സാഹചര്യത്തിലും മറ്റു കാരണങ്ങളാലും ഓട്ടോ റിക്ഷ മീറ്റർ ഉൾപ്പെടെയുള്ള അളവ് തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാൻ സാധിക്കാതെ കുടിശ്ശികയായവർക്കു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മുദ്ര പതിച്ചു നല്കാൻ ലീഗൽ മെട്രോളജി വകുപ്പ് അദാലത്തു സംഘടിപ്പിക്കുന്നു. 500 രൂപ ഫീസും പരമാവധി ആറു ക്വാർട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും ഈടാക്കും. തൊടുപുഴ താലൂക്കിന് കീഴിലുള്ള ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മുൻ പരിശോധന സർട്ടിഫിക്കറ്റ് സഹിതം തൊടുപുഴ ലീഗൽ മെട്രോളജി ഓഫീസിൽ 20 നു മുൻപായി അപേക്ഷ നൽകണം.ഫോൺ: 8281698053, 04862 222638